Overseas education consultant in kottayam, Kerala

Blog

ഐ.ഇ.എൽ.ടി.എസും ടോഫലും






ഐ.ഇ.എൽ.ടി.എസ് രണ്ടു തരം -അക്കാദമിക്, ജനറൽ ട്രെയിനിങ്. ഉപരിപഠനത്തിനു അക്കാദമിക്; ഇമിഗ്രേഷൻ. വിദേശതൊഴിൽ എന്നിവ ലക്ഷ്യം വയ്ക്കുന്നവർക്കു ജനറൽ ട്രെയിനിങ്. 

രണ്ടു പരീക്ഷകളിലും റീഡിങ്, ലിസണിങ്, സ്‌പീക്കിങ്, റൈറ്റിങ് എന്നിവയാണ് പ്രധാന വിഭാഗങ്ങൾ ഐ.ഇ.എൽ.ടി.എസ് പേപ്പർ അധിഷ്ഠിതവും ടോഫൽ പ്രധാനമായും കംപ്യൂട്ടർ അധിഷ്ഠിതവുമാണ്. 

പല സർവകലാശാലകളും ഓരോ വിഭാഗത്തിനും പ്രത്യകം കട്ട് ഓഫ് വയ്ക്കാറുണ്ട്. ഉദാ . ഐ.ഇ.എൽ.ടി.എസ്സിൽ റീഡിങ് - 7, റൈറ്റിങ് - 7.5 എന്നിങ്ങനെ. ഇതു കണക്കിലെടുത്തു വേണം പരീക്ഷയെ സമീപിക്കാൻ. 

സ്‌പീക്കിങ് ടെസ്‌റ്റുകളിലെ വ്യത്യാസമാണ് പ്രധാനം. ഐ.ഇ.എൽ.ടി.എസ്സിൽ ഒരു വ്യക്തിയാണ് സ്‌പീക്കിങ് ടെസ്റ്റ് നടത്തുന്നത്. എന്നാൽ ടോഫലിൽ കംപ്യൂട്ടറിനോടാണ് പരീക്ഷാധീകൾ സംസാരിക്കേണ്ടത്. ഐ.ഇ.എൽ.ടി.എസ്സിൽ ഒൻപത്തിലാണ് സ്‌കോർ (ഉദാ: 7, 7.5), എന്നാൽ ടോഫലിൽ 120 ആണ് ഉയർന്ന സ്‌കോർ. ടോഫെൽ (TOEFL)

(ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ആസ് എ ഫോറിൻ ലാംഗ്വേജ്) അന്താരാഷ്ട്രീയ നിലവാരത്തിലുള്ള പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു ഇംഗ്ലീഷ്ഭാഷാ പരീക്ഷയാണിത്.ഇത് നടത്തുന്നത് പൂർണ്ണമായും നെറ്റിൽ ഓൺലൈനിലായി നടക്കുന്ന ടോഫെൽ ഐ.ബി.റ്റി(ടോഫെൽ ഇന്റർനെറ്റ് ബേസ്ഡ് ടെസ്റ്റ്) ആരംഭിച്ചത് മുഖ്യമായി റീഡിങ്,ലിസനിങ്,സ്പീകിംഗ്,റൈറ്റിങ് എന്നീ ഭാഷാപ്രാവീണ്യസിദ്ധികളാണ് ഈ പരീക്ഷ ലക്ഷ്യമാക്കുന്നത്. മുൻപറഞ്ഞ നാല് ഭാഷാപ്രാവീണ്യസിദ്ധികളാണ് ഇംഗ്ലീഷ് ഭാഷയിലെ ആശയവിനിമയത്തിന് അടിസ്ഥാനം.30 പോയിന്റുകളാണ് ഒരു സിദ്ധിക്കുള്ളത്. നാലെണ്ണത്തിനും കൂടി ആകെ 120 പോയിന്റുകളാണുള്ളത്.ഓരോ വിദേശസ്ഥാപനവും അവർ നിശ്ചയിച്ചിട്ടുള്ളത് പരമാവധി 120 ൽ എത്രയാണെന്നാണ് പറയാനുള്ളത്. റീഡിങ്, ലിസണിങ് സിദ്ധികൾ തമ്മിൽ ഒരു അനുപാദമുണ്ട്.ആകെ മൂന്നോ നാലോ പാസ്സേജുകളാണ് പരീക്ഷയ്ക്കുള്ളത്.20 മിനിറ്റിനുള്ളിൽ ഒരു പാസ്സേജ് വേഗത്തിൽ വായിച്ചു മനസിലാക്കി 13 ചോദ്യങ്ങൾക്കു ഉത്തരങ്ങളെഴുതാനുള്ള കഴിവാണു ആവശ്യം.മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് എല്ലാം.മൈനസ് മാർക്കുകളില്ല.സാധാരണയായി 40 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണുള്ളത്. ലിസണിങ് റീഡിങ്ങിന് മൂന്ന് പാസ്സേജുകളാണുള്ളതെങ്കിൽ ലിസണിങ്നു 34 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും റീഡിങ്ങിന് 4 പാസ്സേജുകളുണ്ടെങ്കിൽ 51 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുമാണുണ്ടായിരിക്കുക.ഹെഡ്‍ഫോൺ വെച്ച് കേൾക്കുന്നതിനോടൊപ്പം തന്നെ ഉത്തരം അടയാളപ്പെടുത്താൻ കഴിയണം. 

സ്‌പീക്കിങ് : ആറ് ചോദ്യങ്ങളാണുള്ളത്.ഒന്നും രണ്ടും ചോദ്യങ്ങൾ ഇൻഡിപെൻഡൻറ് ടൈപ്പ് വിഭാഗത്തിൽപ്പെടുന്നു.ബാക്കിയുള്ള നാല് ചോദ്യങ്ങൾ ആകെക്കൂടി ഇന്റഗ്രേറ്റഡ് (സംയോജിത) വിഭാഗത്തിൽ ഉൾപ്പെടുന്നു.മൂന്നും നാലും ചോദ്യങ്ങൾക്കു 20 സെക്കൻഡ് വീതം തയ്യാറെടുപ്പിനും,ഒരു മിനിറ്റുവീതം സംസാരിക്കുന്നതിനും നൽകുന്നു. 

റൈറ്റിംഗ് : രണ്ടു ചോദ്യങ്ങളാണുള്ളത്.ഒന്നാമത്തേത് റീഡിങ്ങും ലക്ച്ചറും ഉൾപ്പെടുന്ന ചോദ്യമത്രെ.ലക്ച്ചർ കേട്ടശേഷം 20 മിനിറ്റിനുള്ളിൽ 150 വാക്കുകളിൽ കുറയാത്ത,രണ്ടു ഖണ്ഡികകളുള്ള ഒരു സംയോജിത (integrated) ഉപന്യാസം എഴുതേണ്ടതാണ്. രണ്ടാമത്തേത്, 300 വാക്കുകളിൽ കുറയാത്ത വാക്കുകളുള്ള ഒരു ഉപന്യാസമാണ്.30 മിനിറ്റിനുള്ളിൽ ഉത്തരം അഞ്ചു ഖണ്ഡികകളുള്ള ഒരു ഉപന്യാസരൂപത്തിൽ എഴുതേണ്ടതാണ്. വ്യക്തിനിഷ്ടവും, ഫലപ്രദവുമായ പരിശീലനം നടന്നുവരുന്ന മാഞ്ഞൂരാൻസ് അക്കാദമി ദീർഘനാളത്തെ വിജയഗാഥയ്ക്കു ഉടമയാണ്.