Blog
ഓസ്ട്രേലിയൻ വിസ
കേരളത്തിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം ഓസ്ട്രേലിയൻ വിദ്യാഭ്യാസം എന്നത് വളരെ വലിയ ഒരു കാര്യമാണ്.എന്നാൽ അതിനെപ്പറ്റി മതിയായ അറിവില്ലാത്തതിനാൽ പലരുടെയും ഒരു ആഗ്രഹമായിത്തന്നെ അത് അവശേഷിക്കപ്പെടുന്നു.എന്നാൽ ഇപ്പോൾ മാഞ്ഞൂരാൻസ് സ്റ്റഡി എബ്രോഡ് ഓസ്ട്രേലിയൻ പഠനത്തിനാവശ്യമുള്ള എല്ലാ കാര്യങ്ങളും ആദ്യം മുതൽ ചെയ്യുവാൻ നിങ്ങളെ സഹായിക്കുന്നു. ഓസ്ട്രേലിയ സ്റ്റഡി പ്രൊസസ്സിങ്ങിന്റെ വിശദാംശങ്ങൾ താഴെ പറയുന്നവയാണ്.
കോഴ്സ് & കോളേജ് സെലെക്ഷൻ :-
ആദ്യമായി കുട്ടികളുടെ താത്പര്യമനുസരിച് കോളേജും കോഴ്സും തിരഞ്ഞെടുക്കണം അതിനായി പ്രവർത്തിപരിചയമുള്ള ഞങ്ങളുടെ കൗൺസിലേഴ്സ് നിങ്ങളെ സഹായിക്കുന്നു.
രെജിസ്ട്രേഷൻ വിത്ത് മാഞ്ഞൂരാൻസ് സ്റ്റഡി എബ്രോഡ് :-
കോഴ്സും കോളേജും സെലക്ട് ചെയ്തുകഴിഞ്ഞാൽ മാഞ്ഞൂരാൻസ് സ്റ്റഡി എബ്രോഡിൽ രജിസ്റ്റർ ചെയ്യുകയാണ് നിങ്ങൾ ചെയ്യേണ്ടത്,അതുവഴി നിങ്ങളുടെ പ്രോസസ്സിങ്ങിനുള്ള എല്ലാ സേവനങ്ങളും ഞങ്ങളിൽ നിന്നും ലഭ്യമാകും.
ആപ്പ്ളിക്കേഷൻ പ്രോസസ്സിംഗ് :-
അടുത്തതായി നമ്മൾ സെലക്ടുചെയ്ത കോളേജിലേക്ക് ആപ്പ്ളിക്കേഷൻ മൂവ്ചെയ്യുകയാണ് വേണ്ടത്.ആപ്ലിക്കേഷൻ മൂവ് ചെയ്തുകഴിഞ്ഞാൽ 2 -3 ആഴ്ചക്കുള്ളിൽ നിങ്ങളുടെ ഓഫർ ലെറ്റർ കോളേജിൽ നിന്നും ലഭിക്കുന്നതായിരിക്കും.
ഫണ്ട് അപ്പ്രൂവൽ :-
അടുത്തതായി നമ്മളുടെ കോഴ്സിന്റെ ഒരു സെമസ്റ്ററിന്റെ ഫീസിനും ,ഒരു വർഷത്തെ ലിവിങ് എക്സ്പെന്സിനും ആവശ്യമായ തുകയുടെ അപ്പ്രൂവൽ നമുക്കു കോളേജിൽ നിന്നും ലഭിക്കുകയാണ് വേണ്ടത്.അപ്രൂവൽ കിട്ടിയതിനുശേഷം ഫീസ് കോളേജിലേക്ക് അടക്കേണ്ടതാണ്.
മെഡിക്കൽ ചെക്കപ്പ്:-
ഓഫർ ലെറ്റർ വന്നതിനുശേഷം നിങ്ങളുടെ മെഡിക്കൽ ചെക്കപ്പിനുള്ള തീയതി ഞങ്ങൾ ബുക്ക് ചെയ്തുതരുന്നതായിരിക്കും.
വിസ ഫയലിംഗ്:-
വിസ ഫയലിംഗ് ചെയ്യുവാനാവശ്യമായ എല്ലാ ഫോമുകളും പൂരിപ്പിച്ചതിനുശേഷം ഞങ്ങൾ തന്നെ വിസ ഫയലുചെയ്യുന്നതായിരിക്കും. വിസ ഫയലുചെയ്തുകഴിഞ്ഞാൽ ഒരാഴ്ചമുതൽ ഒരു മാസം വരെ വിസ അപ്രൂവലിനു സമയമെടുക്കും.
പോസ്റ്റ് ലാൻഡിംഗ് സർവീസ് :-
വിജയകരമായ വിസ അപ്പ്രൂവലിനു ശേഷം നിങ്ങളുടെ എയർപോർട്ട് പിക്ക് അപ്പ് ,താമസ സൗകര്യം,പാർട്ട് ടൈം ജോലി എന്നിവക്കുള്ള സഹായം ഞങ്ങൾ ഓസ്ട്രേലിയയിൽ ചെയ്തു തരുന്നതായിരിക്കും.