അക്കാദമിക്ക് മികവിലെ കേംബ്രിയൻ ടച്ച്

മികവ് ഒരു ഘടമാണ്. അത് വ്യക്തിയായാലും വിദ്യാഭ്യാസ സ്ഥാപനമായാലും. മികവ് പ്രശസ്തിയിലേക്കുള്ള ചവിട്ടുപടിയായും കരുതാം. അക്കാദമിക്ക് മികവ് കൊണ്ട് ശ്രദ്ധയാകർഷിച്ച അനേകം സർവകലാശാലകളും കോളേജുകളും ലോകത്തുണ്ട്. പതിറ്റാണ്ടുകളായി മികവിന്റെ പാതയിൽ സഞ്ചരിച്ച് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ സ്ഥാപനമാണ് കാനഡയിലെ കേംബ്രിയൻ കോളേജ്. പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ അനുഭവങ്ങളും കേംബ്രിയൻ കോളേജിന്റെ മികവ് ശരിവെയ്ക്കുന്നു. 1967ലാണ് കോളേജ് സ്ഥാപിച്ചത്. ഇന്ത്യയിൽ നിന്ന് മാത്രമായി രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് ഇവിടെ നിന്നും പഠിച്ചിറങ്ങിയത്. ഇതിലേറെയും മലയാളി വിദ്യാർത്ഥികളാണെന്നതാണ് ശ്രദ്ധേയം. പി.എൻ.പി പ്രോഗ്രാമിന്റെ കീഴിലാണ് കേംബ്രിയൻ കോളേജ്. കേംബ്രിയൻ കോളേജിൽ രണ്ട് വർഷത്തെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയാൽ മൂന്ന് വർഷത്തെ പോസ്റ്റ് ഗ്രാജ് വേറ്റ് വർക്ക് പെർമിറ്റ് ലഭിക്കും. ബിരുദ പഠനം പൂർത്തിയാക്കുന്ന ഭൂരിഭാഗം വിദ്യാർത്ഥികളും ജോലി ഉറപ്പാക്കി എന്നത് കേംബ്രിയൻ കോളേജ് പിൻതുടരുന്ന മികവിന്റെ ഉദാഹരണമാണ്. കാനഡയിലെ സെഡ്ബറിയിൽ ഉൾപ്പെടെ മൂന്ന് ക്യാമ്പസുകളാണ് കോളേജിനുള്ളത്.

ഞങ്ങൾ ഹാപ്പി!

കേംബ്രിയൻ കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ 85 ശതമാനം വിദ്യാർത്ഥികൾക്കും ജോലി ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നത്. ഇവിടെ നിന്നും പഠിച്ചിറങ്ങിയവർക്ക് ജോലി നൽകിയതിൽ 95 ശതമാനം തൊഴിൽദായകരും തൃപ്തരാണ്. സെഡ്ബറിയിൽ പഠനത്തോടൊപ്പം ജോലി ചെയ്യാൻ സൗകര്യങ്ങളുള്ളതും കോളേജിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് അവാർഡുകളും സ്‌കോളർഷിപ്പുകളും കോളേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കോളേജ് കൈവരിച്ച വിജയത്തിൽ നിർണായകമായി.

പഠിക്കാം ഈ കോഴ്‌സുകൾ

  • ഹെൽത്ത് സയൻസ് ആൻഡ് എമർജെൻസി സർവീസ്
  • എൻജിനിയറിംഗ് ടെക്‌നോളജി
  • ബിസിനസ് ആൻഡ് ഇൻഫോർമേഷൻ ടെക്‌നോളജി
  • കമ്മ്യൂണിറ്റി സർവീസ്
  • സേഫ്റ്റി ആൻഡ് എൻവറോൻമെന്റൽ സ്റ്റഡീസ്
  • ക്രിയേറ്റീവ് ആർട്‌സ്, ഡിസൈൻ ആൻഡ് മ്യൂസിക്


Leave a Reply