തയാറെടുക്കാം CBTക്ക്

ആത്മവിശ്വാസം ഒപ്പം ശുഭപ്രതീക്ഷ, ഇവ രണ്ടുമുണ്ടെങ്കിൽ വെല്ലുവിളികളെ ധൈര്യപൂർവം നേരിടാം. ഇത് പലരുടെയും അനുഭവങ്ങൾ പകർന്നുതന്നെ പാഠമാണ്. യുവതലമുറ എപ്പോഴും വ്യത്യസ്തമായാണ് ചിന്തിക്കാറ്. പഠനശേഷം വിദേശത്തേക്ക് ചേക്കേറാനാണ് ഇവരിൽ പലരും ആഗ്രഹിക്കുന്നത്. തൊഴിൽ സാധ്യത തന്നെയാണ് ഇതിന് പ്രധാന കാരണം. ജീവിതസാഹചര്യങ്ങൾ ഉയർന്നുനിൽക്കുന്ന യു.കെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ തൊഴിൽഅവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുന്നത് ആരോഗ്യമേഖലയിലാണ്. ഇതിൽ കൂടുതൽ അവസരങ്ങൾ തുറന്നത് നഴ്‌സുമാർക്ക് മുമ്പിലാണ്. വിദേശജോലി സ്വപ്‌നം കാണുന്ന നഴ്‌സുമാർക്ക് വിവിധ തരത്തിലുള്ള പരീക്ഷകളെ അഭിമുഖീകരിക്കണം. അതിൽ ഒന്നാണ് CBT (Computer based Tets). CBT എന്തെന്ന് ആ പേരിൽ തന്നെയുണ്ട്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് CBT.നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ CBT പിന്തുടരുന്നു എന്നതും ടെസ്റ്റിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഏറെ ലളിതം എന്നതും CBT യെ വേറിട്ട് നിറുത്തുന്നു.

നാല് മണിക്കൂർ

നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിന്റെ Test of Competence ആദ്യ ഭാഗം കമ്പ്യൂട്ടർ അധിഷ്ഠിതമാണ്. നാല് മണിക്കൂർ സമയത്തിനുള്ളിൽ ഇവിടെ 120 multiple choice ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. യൂറോപ്യൻ യൂണിയന് പുറത്ത് പരിശീലനം ലഭിച്ച നഴ്‌സുമാർക്കാണ് പ്രധാനമായും നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ CBT നടത്തുന്നത്. ഉദ്യോഗാർത്ഥി 90 ശതമാനം ക്രിറ്റിക്കൽ ചോദ്യങ്ങൾക്കും ശരിയായ ഉത്തരം നൽകണം. ഓവറോൾ സ്‌കോർ 60 ശതമാനം നേടിയിരിക്കണം.

ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കാൻ

സമ്മർദ്ദങ്ങളില്ലാതെ ശുഭപ്രതീക്ഷയോടെയാവണം CBT ക്ക് ഉദ്യോഗാർത്ഥികൾ തയാറാകാൻ. ഉത്തരം നൽകും മുമ്പ് ഉദ്യോഗാർത്ഥികൾ നിർദേശങ്ങൾ കൃത്യമായി വായിച്ചിരിക്കണം. ഓരോ ചോദ്യങ്ങളും കൃത്യമായി വായിച്ച ശേഷം മാത്രം ഉത്തരം നൽകുക. ചോദ്യം വായിക്കുമ്പോൾ തന്നെ ഉത്തരം മനസിൽ ഉറപ്പിച്ചിരിക്കണം.Leave a Reply