ഐ.ഇ.എൽ.ടി.എസും ഒ.ഇ.ടിയും, വ്യത്യാസങ്ങൾ അറിയാം

ഐ.ഇ.എൽ.ടി.എസും ഒ.ഇ.ടിയും തമ്മിലുള്ള വ്യത്യാസം എന്താണ് ? ഒരു വിദേശജോലി സ്വപ്‌നം കാണുന്ന ഉദ്യോഗാർത്ഥിയുടെ മനസിൽ സ്വഭാവികമായും ഉരിത്തിരിയാവുന്ന ചോദ്യം. ഏതാണ് പഠിക്കാൻ എളുപ്പം? ഏതാണ് ഏറ്റവും മികച്ചത്? വീണ്ടും ഒരുപിടി ചോദ്യങ്ങൾ ഉദ്യോഗാർത്ഥി അല്ലെങ്കിൽ വിദ്യാർത്ഥിയിൽ നിന്ന് ഉയർന്നേക്കാം. ഇവിടെ ഒരു പഠിതാവിനെ സംബന്ധിച്ച് മനസിലെ സംശയങ്ങൾ ദുലീകരീകരിക്കേണ്ടത് അതിപ്രധാനമാണ്.
ഐ.ഇ.എൽ.ടി.എസ്, ഒ.ഇ.ടി എന്നിവയെ അടുത്തറിയാൻ ശ്രമിക്കുന്ന ഒരു വ്യക്തി പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. രണ്ടിലൂടെയും ഒരു വ്യക്തിയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യമാണ് അളക്കുന്നത്. വിദേശ രാജ്യങ്ങളിൽ ജോലിക്ക് അല്ലെങ്കിൽ ഉപരിപഠനം, അതുമല്ലെങ്കിൽ സ്ഥിരം വിസ എന്നിവയ്ക്ക് വേണ്ടിയാണ് ഇരു പരീക്ഷകളെയും ഒരു പഠിതാവ് അഭിമുഖീകരിക്കുന്നത്. എന്നാൽ രണ്ടിനെയും അടുത്തറിയുമ്പോൾ ഉള്ളടക്കത്തിൽ വ്യത്യാസമുണ്ടെന്ന് ആർക്കും മനസിലാകും.

വ്യത്യാസങ്ങൾ വ്യക്തം

ഐ.ഇ.എൽ.ടി.എസിനും ഒ.ഇ.ടിക്കും പ്രധാനമായും സ്പീക്കിംഗ്, റൈറ്റിംഗ്, ലിസണിംഗ്, റീഡിംഗ് എന്നീ നാല് ഘടകങ്ങളാണ് (മൊഡ്യൂളുകൾ) ഉള്ളത്. ഇരു പരീക്ഷകളും വിജയിക്കണമെങ്കിൽ ഈ നാല് കടമ്പകളും കടക്കണം. മൊഡ്യൂളുകൾ ഒരുപോലെയെങ്കിലും അതിനുള്ളിലെ വസ്തുതകളിൽ വ്യത്യാസം പ്രകടമാണ്. രണ്ടും രണ്ടു തലത്തിലുള്ള പരീക്ഷകളാണെന്ന് സാരം.

ഐ.ഇ.എൽ.ടി.എസ്

ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം എന്ന് ചുരുക്കിയാൽ ഐ.ഇ.എൽ.ടി.എസ് ആകും. ആർക്കുവേണമെങ്കിലും എഴുതാം എന്നതാണ് ഐ.ഇ.എൽ.ടി.എസിന്റെ പ്രധാന സവിശേഷത. പൊതുവായുള്ള കാര്യങ്ങളെയാണ് പ്രധാനമായും ചോദ്യങ്ങൾ എന്ന നിലയിൽ ഉദ്യോഗാർത്ഥി അഭിമുഖീകരിക്കേണ്ടിവരിക. പതറാതെ ഇംഗ്ലീഷ് പറഞ്ഞു നിൽക്കാൻ കഴിവുണ്ടെങ്കിൽ ഐ.ഇ.എൽ.ടി.എസ് എന്ന വെല്ലുവിളിയെ ഏതൊരാൾക്കും മറികടക്കാം.

ഒ.ഇ.ടി

ഐ.ഇ.എൽ.ടി.എസിൽ നിന്ന് വ്യത്യസ്തമായി ഒ.ഇ.ടി മെഡിക്കൽ പ്രൊഫണലുകൾക്ക് വേണ്ടി മാത്രമുള്ളതാണ്. യു.കെ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ ജോലി ആഗ്രഹിക്കുന്ന മെഡിക്കൽ പ്രൊഫണലുകൾക്ക് ഒ.ഇ.ടി തിരഞ്ഞെടുക്കാം. ഐ.ഇ.എൽ.ടി.എസും ഒ.ഇ.ടിയും തമ്മിലുള്ള പ്രധാന വ്യത്യാസവും ഇതുതന്നെ. ഒ.ഇ.ടി എന്ന വെല്ലുവിളിയെ നേരിടുന്ന വ്യക്തിക്ക് ഇംഗ്ലീഷ് മാത്രം അറിഞ്ഞാൽ പോരാ. ഇവിടെ പ്രവർത്തിപരിചയവും പ്രധാനമായി വരും. രോഗിയോടും രോഗിയുടെ സഹായിയോടും അവരുടെ ആവശ്യങ്ങൾ അനുസരിച്ചും രോഗാവസ്ഥ തിരിച്ചറിഞ്ഞും ഒരു നഴ്‌സോ ഡോക്ടറോ എങ്ങനെയായിരിക്കണം പ്രതികരിക്കേണ്ടതെന്നും ഉദ്യോഗാർത്ഥിയിലൂടെ എക്‌സാമിനർ വിലയിരുത്തുകയാണ് ചെയ്യുന്നത്. സന്ദർഭത്തിനനുസരിച്ചുള്ള ഉദ്യോഗാർത്ഥിയുടെ ഇംഗ്ലീഷ് ഭാഷാ ശൈലിയും ഒ.ഇ.ടി പരീക്ഷയിൽ നിർണായകമാണ്Leave a Reply